![]() |
| ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം സൈനുൽ ഉലമ ജിദ്ദയിൽ വെച്ച് പ്രകാശനം ചെയ്യുന്നു |
ജിദ്ദ:ഇൽമിന്റെ മഹത്വം ഉൾക്കൊണ്ട് ജീവിതത്തിൽ മുഴുവൻ മേഖലകളിലും തികഞ്ഞ സൂക്ഷമത പുലർത്തുകയും, അനുഗ്രഹങ്ങളിൽ അതി പ്രധാനമായ ആരോഗ്യവും ഒഴിവും ഉപയുക്തമാക്കാൻ ജാഗ്രത പാലിക്കണമെന്നും സമസ്ത ജനറൽ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ബോധിപ്പിച്ചു.
കേരള ഇസ്ലാമിക് ക്ലാസ് റൂം ശ്രോതാക്കളുടെ ഓണ്‍ലൈൻ കൂട്ടായ്മ ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.





