Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ. എസ്.എസ്.എഫ്‌ ജില്ലാ ക്യാമ്പയിന്ന് തുടക്കമായി

കാസര്‍കോട്: 'വിവാദ കേശം വികൃതമാകുന്ന വിഘടിത മുഖം' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ തുടക്കമായി .അതിന്റെ പ്രധമ പരിപാടിയായി കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ എസ്.കെ.എസ്. എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്വഹിച്ചു. സമസത് ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഓര്‍ഗാനെറ്റ് ക്യാമ്പില്‍ സംബന്ധിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണവും വിവാദ കേശവും ആനുകാലീകവും എന്ന വിഷയംഅവതരിപ്പിച്ച് എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണവും നടത്തി. പി.കെ.താജുദ്ദീന്‍ ദാരിമി പടന്നയുടെ ആദ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതവും ഇബ്രാഹീം ഫൈസി നന്ദിയും പറഞ്ഞു.