ഈജിപ്ത് : ഈജിപ്തില്‍ ഖുത്ബ നിര്‍വഹിക്കാന്‍ ഇനി അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവര്‍ക്കേ സാധിക്കുകയുള്ളൂ. ഈജിപ്ത് ഔഖാഫ് മന്ത്രാലയമാണ് അസ്ഹരികളല്ലാത്തവര്‍ മിമ്പറില്‍ കയറുന്നത് വിലക്കിയത്.
ഭരണകൂടത്തിനു കീഴിലുള്ള പള്ളികളില്‍ ഖുതുബ നിര്‍വഹിക്കാനാണ് അസ്ഹരി ബിരുധം നിര്‍ബന്ധമാക്കിയത്. ഔഖാഫ് മന്ത്രി മുഹമ്മദ് മുഖ്താര്‍ ജുമുഅയാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ബ്രദര്‍ഹുഡ് പ്രക്ഷോഭത്തിലും സൈനിക നടപടിയിലും തകര്‍ന്ന റാബിഅത്തുല്‍ അദവി, അല്‍ഫത്ഹ് തുടങ്ങിയ പള്ളികള്‍ പുനരുദ്ധരിക്കാനുള്ള ഭരണകൂട നടപടിയെ മന്ത്രി ശ്ലാഖിക്കുകയും ചെയ്തു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അനുകൂലിച്ചതിന്‍റെ പേരില്‍ 55,000 ത്തോളം പണ്ഡിതര്‍ക്ക് പള്ളികളില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്ന് മന്ത്രാലയം വിലക്കിയിട്ടുണ്ട്.





