Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യത്തീംഖാനകളെ അപമാനിക്കരുത് - നേതാക്കള്‍

കോഴിക്കോട്: അറബിക്കല്യാണത്തിന്റെ പേരില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളെയും യത്തീംഖാന നടത്തിപ്പുകാരെയും അപമാനിക്കുന്നവിധം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ധാരാളം യുവതികളെ വിദേശികള്‍ വിവാഹം കഴിക്കുന്നുണ്ടെന്നും മുസ്‌ലിം വിവാഹംമാത്രം വിവാദമാകുന്നത് ദുരൂഹമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, നാസിര്‍ അബ്ദുള്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് ഹാജി, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ് എം.ഇ.എസ്. കേരള പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ കേരള സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം, എം.എസ്.എസ്. കേരള ജനറല്‍ സെക്രട്ടറി പി.ടി. മൊയ്തീന്‍കുട്ടി, ഓര്‍ഫനേജ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എം. മുഹമ്മദ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.