കോഴിക്കോട്. വിവാദ കേശം വ്യാജമെന്നുറപ്പിച്ചതോടെ വെട്ടിലായ വിഘടിത മുടി ഗ്രൂപ്പുകാര്‍ ഒരു കച്ചിതുരുമ്പെന്നോണം പടച്ചുവിട്ട വ്യാജ അറസ്റ്റു വാര്‍ത്തയും പൊളിഞ്ഞു. ആര്യാടനെതിരെ സംസാരിച്ച നാസര്‍ഫൈസിയെ പോലീസ് അറസ്റ്റു ചെയ്‌തുവെന്ന് റിപ്പോര്‍ട്ട് ചെയ്‌ത സിറാജ് നോട്ടീസും ഇതോടെ വെട്ടിലായി. തങ്ങളുടെ വാര്‍ത്തക്ക് വിശ്വാസ്യത ലഭിക്കാനായി ചില സായാഹ്ന പത്രങ്ങള്‍ക്ക് ആദ്യം റിപ്പോര്‍ട്ട് നല്‍കിയാണ് വിഘടിത റിപ്പോര്‍ട്ടര്‍ ഈ കള്ള വാര്‍ത്ത മെനഞ്ഞത്.
എന്നാല്‍ ആര്യാടനെതിരെ സംസാരിച്ചതിനല്ല, മറിച്ച് കണ്ണൂരിലെ ഓണപ്പറമ്പ് സംഭവുമായി ബന്ധപ്പെട്ടു തളിപ്പറമ്പിനടുത്ത് നടത്തിയ വിശദീകരണ സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ ട്രാഫിക് ബ്ലോക്കും പരിപാടിയുടെ പെര്‍മിഷനുമായി ബന്ധപ്പെട്ടാണ് താനടക്കമുള്ള പ്രഭാഷകര്‍ക്കും 10 ഓളം സംഘാടകര്‍ക്കുമെതിരെ സ്വാഭാവികമായുള്ള ഒരു കേസ് രജിസ്‌ട്രേഷന്‍ നടന്നതെന്നും പിന്നീട് അതേ കുറിച്ചുള്ള ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും നാസര്‍ഫൈസി തന്നെ സ്വന്തം വീട്ടില്‍ നിന്നും കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ അറിയിച്ചു.
പ്രസ്‌തുത വാര്‍ത്തകളെല്ലാം നിരര്‍ത്ഥകവും വസ്‌തുതാ വിരുദ്ധവുമാണ്. ഈ വ്യാജ അറസ്റ്റ് വാര്‍ത്ത നടക്കുമ്പോള്‍ താന്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററിലെ സുപ്രഭാതം ദിനപത്രത്തിന്റെ യോഗത്തിലായിരുന്നു. ഇപ്പോള്‍ തന്റെ സ്വന്തം വീട്ടില്‍ നിന്നാണ് ഈ വിശദീകരണം നല്‍കുന്നതെന്നുമുള്ള മുഖവുരയോടയാണ് അദ്ധേഹം ക്ലാസ്‌റൂമിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തത്.
തന്നെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം മുടിയില്‍ കുടുങ്ങിയവരുടെ കുപ്രചരണങ്ങളും മോഹങ്ങളുമാണ്. അവരുടെ തനിനിറം പുറത്തായതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്





