തിരൂരങ്ങാടി: ഒക്‌ടോബര്‍ 2 ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന തസ്വവ്വുഫ് സെമിനാറിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍.
മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നിറസാന്നിധ്യവും മഹല്ല് സംവിധാനങ്ങളുടെ പ്രമുഖ ശില്‍പിയുമാ യിരുന്ന സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെ 20 ാമത് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സെമിനാറില്‍ തസ്വവ്വുഫിന്റെ പ്രമാണികത, തസ്വവ്വുഫിന്റെ സങ്കേതങ്ങള്‍, അനുരാഗത്തിന്റെ സൂഫി സ്പര്‍ശം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധമവതരിപ്പിക്കും.





