പെരിന്തല്‍മണ്ണ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥി സംഗമം ശനിയാഴ്ച നാളെ പട്ടിക്കാട് എം.ഇ.എ. എന്‍ജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് മൗലാനാ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി ഖമറുല്‍ ഇസ്‌ലാം, കര്‍ണാടക ആരോഗ്യമന്ത്രി യു. ടിയഖാദര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മാതൃകാ മുഅല്ലീം, സുവര്‍ണസേവനം, ജ്ഞാനതീരം അവാര്‍ഡുകളുടെ സമര്‍പ്പണവും നടക്കും. മദ്രസ്സ അധ്യാപന ശാക്തീകരണം, സംഘടന പരിചയം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും ഉണ്ടാകും. 2500 ഓളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.





