Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത ആദര്‍ശ സമ്മേളനം

വേങ്ങര: വേങ്ങര മേഖല എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പി.പി. ഉസ്താദ് അനുസ്മരണസമ്മേളനവും സമസ്ത ആദര്‍ശസമ്മേളനവും സമാപിച്ചു. പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മക്ക ഇസ്‌ലാമിക് സെന്റര്‍ ചികിത്സാ ധനസഹായ വിതരണം, എസ്.കെ.എസ്.  എസ്.എഫ്.ചികിത്സാധന സഹായ വിതരണം, എസ്. കെ.എസ്. എസ്.എഫ് ദൈ്വമാസ പ്രചാരണത്തിന്റെ മേഖലാതല ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടന്നു. എം.എ. ജലീല്‍ ചാലില്‍കുണ്ട് അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ.എസ്. ബാപ്പുട്ടിതങ്ങള്‍ ഒതുക്കുങ്ങല്‍, ഒ.കെ. കുഞ്ഞിമാനു മുസ്‌ലിയാര്‍, കെ. കാദര്‍ ഫൈസി, ഇസ്മായില്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി, ഹസീബ് ഓടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.