ഇസ്തംബൂൾ : ഒമ്പതാമത് ഇസ്‍ലാമിക സാമ്പത്തികശാസ്ത്ര കോണ്‍ഫറന്‍സിന് (ICIEF) തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജ്ജ്വല സമാപ്തി . ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇസ്‍ലാമിന്‍റെ സാമ്പത്തിക തത്വങ്ങളിലൂടെ എങ്ങനെ പരിഹാരം കാണാം എന്ന് സമ്മേളനത്തില്‍ ചര്‍ച്ച ചെയതു .
ഒ.ഐ.സിയുടെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ എക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ആന്‍റ് ട്രൈനിംഗ് സെന്‍റര്‍ ഫോര്‍ ഇസ്‍ലാമിക് കണ്ട്രീസ് (SESRIC), ഇസ്‍ലാമിക് ഡവലപ്മെന്‍റ് ബാങ്ക് (IDB), ഇസ്‍ലാമിക് റിസര്‍ച്ച് ആന്‍റ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (IRTI), ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‍ലാമിക് എക്കോണമിക്സ് (IAIE), ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഖത്തര്‍ ഫാക്കല്‍റ്റി ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് (QFIS) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടന്നത്.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥികളും നയതന്ത്രജ്ഞരും അക്കാദമീഷ്യന്മാരും സംബന്ധിച്ച സമ്മേളനത്തിൽ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച, മാക്രോഎക്കോണമിക്സ് , വളര്‍ച്ച, തുല്യത, സ്ഥിരത: ഇസ്‍ലാമിക കാഴ്ചപ്പാടില്‍ എന്നീ പ്രമേയത്തിൽ ചര്‍ച്ചകള്‍ നടന്നു .
1976ല്‍ മക്കയിലാണ് പ്രഥമ ഇസ്‍ലാമിക സാമ്പത്തിക കോണ്‍ഫറന്‍സ് നടന്നത്. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയായിരുന്നു സംഘാടകര്‍.





