Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസ മാനേജ്‌മെന്റ് ശില്‌പശാല നടത്തി

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭിന്നതകള്‍ മറന്ന് മുസ്‌ലിം സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംഘടിപ്പിച്ച മദ്രസ മാനേജ്‌മെന്റ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജില്ലാപ്രസിഡന്റ് ടി.കെ. പരീക്കുട്ടിഹാജി അധ്യക്ഷത വഹിച്ചു. മദ്രസ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ് ക്ലാസെടുത്തു. ന്യൂനപക്ഷ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, കണ്‍വീനര്‍ നടുക്കണ്ടി അബൂബക്കര്‍, വൈസ്‌ചെയര്‍മാന്‍ കെ.പി. മുഹമ്മദലിഹാജി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുക്കം ഉമ്മര്‍ഫൈസി, മദ്രസമാനേജ്മന്റ് ജില്ലാപ്രസിഡന്റ് എ.പി.പി. തങ്ങള്‍, സംസ്ഥാനസെക്രട്ടറി കെ.പി. കോയ, അസിയനാര്‍ ഫൈസി, അഹമ്മദ് പുന്നക്കല്‍, എം.പി.എം. ഹനീഫ്, കെ.കെ. മുഹമ്മദ്, പി. മാമുക്കോയഹാജി, മമ്മദ്‌കോയ, എ.കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി സി.പി.അബ്ദുള്ള സ്വാഗതവും ജോ. സെക്രട്ടറി വി. സെയ്തലവി നന്ദിയും പറഞ്ഞു.