കണ്ണൂർ : വിവാദ കേശം; വികൃതമാവുന്ന വിഘടിത മുഖം എന്ന പ്രമേയവുമായി SKSSF കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് (ശനി) 2.30 മണിക്ക് ജവഹർ ഓഡിറ്റോരിയത്തിൽ നടക്കും. പ്രവാചകന്റെ പേരില്‍ കാന്തപുരം പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കുകയും സംസ്ഥാനത്തുടനീളം വില്‍പ്പന ചരക്കാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കുകയും ചെയ്ത വിവാദ കേശം തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായികളില്‍ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ SKSSF ബഹുജന സംഗമം നടത്തുന്നത്. ഒട്ടേറെ നുണകള്‍ ആവര്‍ത്തിച്ച് കേശത്തെ ന്യായീകരിക്കാന്‍ വിഘടിത വിഭാഗം നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവരുടെ ക്യാമ്പിലെ പ്രമുകരുടെ വെളിപ്പെടുത്തലുകള്‍ വന്‍പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. വ്യാജകേശത്തിനെതിരില്‍ പ്രചാരണം ശക്താമാക്കാനും മുഴുവന്‍ മഹല്ല് തോറും സി ഡി പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധവത്ക്കരിക്കാനും SKSSF തീരുമാനിച്ചിട്ടുണ്ട്.





