മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ മേഖലാ പ്രതിനിധി സമ്മേളനങ്ങള്‍ നടത്തും. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ ഘടകങ്ങളുടെ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കുന്ന സമ്മേളനങ്ങള്‍ 28 ന് തുടങ്ങും. നിലമ്പൂര്‍ പീവിസ് ആര്‍ക്കേഡില്‍ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന സമ്മേളനം സമസ്ത ജില്ലാ ജന: സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അഡ്വ. യു.എ ലത്തീഫ് വിഷയാവതരണം നടത്തും. 29 ന് പുത്തനത്താണി, 30 ന് മലപ്പുറം, പാണ്ടിക്കാട്, നവ: 3 ന് ചെമ്മാട് എന്നിവിടങ്ങളില്‍ സംഗമങ്ങള്‍ നടക്കും. സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ-മണ്ഡലം-മേഖലാ കൗണ്‍സിലര്‍മാര്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ 'സുപ്രഭാതം' കാമ്പയിന്‍ പദ്ധതികള്‍ അവതരിപ്പിക്കും. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഹാജി. കെ മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ. എ റഹ്മാന്‍ ഫൈസി, ടി.പി സലീം എടക്കര, വി.കെ.എച്ച് റഷീദ്, റഫീഖ് അഹ്മദ് സംബന്ധിക്കും.





