വിശുദ്ധ ഹജ്ജ് കര്‍മത്തിലെ സുപ്രധാന അനുഷ്ഠാനമായ അറഫ സംഗമത്തിന് കാലം സാക്ഷ്യംനില്‍ക്കുന്ന ദിവസമാണിന്ന്. മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണീ കര്‍മം. ഇന്നലെമുതല്‍ പ്രാര്‍ഥനാനിര്‍ഭരരായി മിനായിലെ തമ്പുകളില്‍ കഴിയുന്ന അവര്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അറഫയിലേക്ക് പ്രയാണം ആരംഭിക്കുന്നത്.
സൂര്യവെയില്‍ നട്ടുച്ചക്ക് കനക്കുമ്പോഴാണ് അറഫയിലെ ആരാധനകള്‍ക്കും ചൂടുപിടിക്കുന്നത്. ഒരു മരതണല്‍പോലും പണ്ടില്ലാതിരുന്ന മരുകാട്ടില്‍ എന്താണിങ്ങനെ ജനം വെയിലില്‍ നിന്ന് പ്രാര്‍ഥിക്കുന്നത്? അതേപ്പറ്റി പ്രമുഖ ഇറാനിയന്‍ ദാര്‍ശനികനായ അലി ശരീഅത്തിതന്നെ നിരീക്ഷിക്കുന്നു: ചരിത്രത്തില്‍ മനുഷ്യര്‍ പലരും ചെയ്തതുപോലെ സൂര്യവെളിച്ചത്തില്‍നിന്ന്, സ്വാതന്ത്ര്യത്തില്‍നിന്ന്, ജനക്കൂട്ടത്തില്‍നിന്ന് ആരും ഓടിപ്പോകരുത്. എപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കുക -അതാണ് അറഫ ഉദ്ബോധിപ്പിക്കുന്നത്.
ജ്ഞാനം, തിരിച്ചറിവ് എന്നിവയാണ് അറഫ എന്ന അറബി പദത്തിന്‍െറ അര്‍ഥങ്ങളില്‍ പ്രധാനം. ഹാജിമാര്‍ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അത് തിരിച്ചുപിടിക്കുന്ന സ്ഥലമാണ് അറഫ. ഭൗതിക ഭ്രമത്തരായാണ് മനുഷ്യര്‍ എന്നും ജീവിക്കുന്നത്. ജീവിതത്തില്‍ പരമാവധി സുഖിക്കുക, ആനന്ദത്തിലാറാടുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ. more....





