Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പാറാട് ബോംബ്‌സ്‌ഫോടനത്തില്‍ പങ്കില്ല - സമസ്ത

പാനൂര്‍: പാറാട്ട് നടന്ന ബോംബ്‌സ്‌ഫോടനവുമായി സമസ്തയേ്ക്കാ പോഷകസംഘടനകള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് ഇന്ന് പാനൂരില്‍ വിശദീകരണ സമ്മേളനം നടത്തും. സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഇസ്മയില്‍ സഖഫി തോട്ടുമുക്കം എന്നിവര്‍ പങ്കെടുക്കും
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ എസ്.ഡി.പി.എ. പ്രവര്‍ത്തകരാണെന്നും ബോംബുനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിച്ചത് എ.പി. വിഭാഗം സുന്നി പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ ആരോപിച്ചു. പാലത്തായി മൊയ്തു ഹാജി, എ.പി.ഇസ്മയില്‍, ആര്‍.വി.അബൂബക്കര്‍ യമാനി സഫ്‌വാന്‍ പാനൂര്‍, സലിം മാരാങ്കണ്ടി, ഒ.പി.സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു.