Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അറഫാ ദിനം ഇന്ന്: എം.ഐ.സിയില്‍ ആത്മീയ സദസ്സ് ബദ്ര്‍ ബൈത്ത് പാരായണത്തിന് ആയിരങ്ങളെത്തും

മലപ്പുറം: അറഫ ദിനത്തിന്റെ പുണ്യം തേടിയെത്തുന്ന ആയിരങ്ങള്‍ സംബന്ധിക്കുന്ന ആത്മീയ സദസ്സ് ഇന്ന് (ചൊവ്വ) കാലത്ത ഒമ്പത് മണിക്ക് വെള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി ക്യാമ്പസില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആത്മീയ സദസ്സിലെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പുണ്യ ദിനത്തില്‍ വ്രതമനുഷ്ടിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ആയിരങ്ങളാണ് എല്ലാ വര്‍ഷവും അറഫ ദിനത്തിലെ സംഗമത്തിനെത്തുന്നത്. മത പ്രഭാഷണം, ദിക്‌റ് ദുആ മജ്‌ലിസ്, അസ്മാഉല്‍ ബദര്‍ പാരായണം എന്നിവയോടെ നടക്കുന്ന സദസ്സ് 9 മണിക്കാരംഭിച്ച് ഒരു മണിക്ക് സമാപിക്കും. എം.ഐ.സിയിലെ മഖ്ദൂമിയ്യ വാഫി കോളേജ് കമ്മിറ്റിയുടെ നടക്കുന്ന ഷാജഹാന്‍ റഹ്മാനിയുടെ മാസാന്ത ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ വാര്‍ഷികം കൂടിയാണ് ഇന്ന് നടക്കുക. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.വി അസ്ഗറലി ഫൈസി, എം.എ ജലീല്‍ സഖാഫി, സി. യൂസുഫ് ഫൈസി, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, സി.എം കുട്ടി സഖാഫി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.വി പൂക്കോയ തങ്ങള്‍, ഹുസൈന്‍ സഅ്ദി സംബന്ധിക്കും