കോഴിക്കോട്: ജിന്ന് വിവാദം പിടിമുറുക്കിയ മുജാഹിദുകള്‍ക്കിടയിലെ വിഭാഗീയതയും ഗ്രൂപ്പിസവും കൂടുതല്‍ രൂക്ഷമായി. നിലവില്‍ എട്ടോളം ഗ്രൂപ്പുകളായി മാറിയ മുജാഹിദുകളിലെ പ്രബല വിഭാഗങ്ങളെ ഇണക്കി ചേര്‍ക്കാനുള്ള ¨²എക്യ ശ്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് ചിലയിടങ്ങളില്‍ പുറത്താക്കലും അകത്താക്കലും അരങ്ങു തകര്‍ക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് പറപ്പൂരിനെയടക്കമുള്ളവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതോടെയാണ് നാട്ടിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നത്





