Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വ്വീസ് സെമിനാര്‍ നടത്തി

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ സിവില്‍ സര്‍വീസ് സെമിനാര്‍ പാണ്ക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ സാമൂഹിക വികസന പദ്ധതിയായ 'വിഷന്‍15'ന്റെ ഭാഗമായി 'ട്രന്റ്' ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കോട്ടപ്പടി ഗ്രൈസ് ഹോട്ടിലില്‍ വെച്ചു സിവില്‍ സര്‍വീസ് സെമിനാര്‍ നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി സുരേന്ദ്രന്‍, ഐ.എ.എസ് അക്കാദമിയിലെ പ്രൊഫസര്‍ നാഗരാജന്‍ ക്ലാസെടുത്തു. വി.കെ ഹാറൂണ്‍ റഷീദ്, റഷീദ് ബാഖവി, അശ്‌റഫ് മലയില്‍, ഇബ്രാഹീം ബാഖവി, അശ്‌റഫ് പട്ടര്‍ക്കുളം, ജൗഹര്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.