വളാഞ്ചേരി: വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വാഫി കലോത്സവവും വഫിയ്യ കലോത്സവവും നവംബര്‍ രണ്ടിന് മൂന്നിന് വളാഞ്ചേരി മര്‍ക്കസില്‍ നടക്കും. അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം ഭാഷകളിലായി നൂറ്റിനാല്‍പത്തിനാല് ഇനങ്ങളില്‍ മൂവായിരത്തി ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.
ശനിയാഴ്ച നടക്കുന്ന സേവനബോധനം സെഷന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും.
വാഫി വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ക്യൂഫോര്‍ ടുമോറോ വാഫി കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമാണ്. വാഫി ഓര്‍ബിറ്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്യും. ഞായറാഴ്ച പത്തുമണിക്ക് നടക്കുന്ന കുടുംബസംഗമം സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.





