Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ്.60-ാം വാര്‍ഷികം പ്രചരണം സജീവമാക്കും

ബദിയടുക്ക: പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന  എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ. എസ്. എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം സജീവമാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ആലിക്കുഞ്ഞി ദാരിമി നീര്‍ച്ചാല്‍, റസാഖ് അര്‍ഷദി കുമ്പഡാജ, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.