Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പെണ്‍കുട്ടികളുടെ വിവാഹപ്രായം: വേണ്ടത് ശരിഅത്ത് സംരക്ഷണം -ബാപ്പു മുസ്‌ലിയാര്‍

കണ്ണൂര്‍ : പെണ്‍കുട്ടികളുടെ വിവാഹപ്രായ മുള്‍പ്പെടെ യുള്ള വിഷയങ്ങളില്‍  മുസ്‌ലിങ്ങള്‍ക്കുള്ള  ഇളവ് സംരക്ഷിക്കാന്‍  ഏതറ്റം വരെയും പോരാടുമെന്ന് സമസ്ത സെക്രട്ടറിയും ശരിഅത്ത് സംരക്ഷണ സമിതി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ശരിഅത്ത് പ്രായോഗികമായ ഒന്നാണ്. സമവായത്തിലൂടെ പരിഹരിക്കേണ്ടതാണ് ശരിഅത്ത് നിയമങ്ങള്‍ എന്നവാദം വിവരക്കേടാണ്. ഇതിന്റെ നിലനില്പിനായി മറ്റു മുസ്‌ലിം സംഘടനകളുമായി ചേര്‍ന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സുന്നിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാപ്പു മുസ്‌ലിയാര്‍.
സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.പി.അബ്ദുള്‍സലാം മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. മാണിയൂര്‍ അഹമ്മദ് മൗലവി, പി.പി.ഉമര്‍ മൗലവി, വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, അബ്ദുള്‍സമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുസ്തഫ അശ്രഫി കക്കുപ്പടി, അഷറഫ് ഫൈസി, മലയമ്മ അബുബക്കര്‍, അഹമ്മദ് തേര്‍ലായി, എ.കെ.അബ്ദുള്‍ബാഖി, പി.പി.മുഹമ്മദ്, സിദ്ദിഖ് ഫൈസി, ഷജീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട്, ഹാരിസ് എടവച്ചാല്‍ എന്നിവര്‍ സംസാരിച്ചു.