കാസര്‍കോട് : സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വാദത്തിനെ ടുക്കുന്നതിനായി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ലോക്കല്‍ പോലീസ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ല എന്ന കാരണത്താല്‍ ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി,
ഖാസിയുടെ കുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഭാഗമായിട്ടായിരുന്നു ഖാസി മരണപ്പെട്ട് ഒരുമാസത്തിനകം തന്നെ അന്വേഷണം സര്‍ക്കാര്‍ സി ബി ഐ ക്ക് കൈമാറിയത്.
ആദ്യഘട്ടത്തില്‍ സി ബി ഐ അന്വേഷണം നല്ലനിലയില്‍ പോയിരുന്നെങ്കിലും പിന്നീട് ദിശ മാറുകയായിരുന്നു. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ ലാസറിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്. ഖാസി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് 2011 സെപറ്റംബറോടുകൂടി അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ യില്‍ നിന്നും ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി ഹൈക്കോടതിയെ സമീപിക്കുകയും ഇതിലേക്ക് ഖാസി സംയുക്ത സമര സമിതിയും ജില്ലാ എസ് കെ എസ് എസ് എഫും കക്ഷി ചേരുകയും ചെയ്തിരുന്നു.
മേല്‍ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നാലഞ്ചു തവണ കോടതി ആവശ്യപ്പെട്ടെങ്കിലും ഓരോ അവധിക്കും വീണ്ടും വീണ്ടും അവധി ആവശ്യപ്പെട്ട് സി ബി ഐ റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.





