Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്‌റൈന്‍ സമസ്തയുടെഅമരത്തേക്ക്

ബഹ്‌റൈന്‍ :  മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ സാംസ്‌കാരിക,  പ്രബോധന മേഖലകളിലെ നിറസാന്നിദ്ധ്യവും ബഹുഭാഷാ പണ്ഡിതനുമായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡന്റായിചുമതലയേറ്റു. 
സമസ്ത കേരള ജംഇയ്യത്തു ല്‍ഉലമാ കേന്ദ്ര മുശാവറാ അംഗവും പ്രമുഖ പണ്ഡിതനുമായ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാ ര്‍സയ്യിദ് ഫഖ്‌റുദ്ധീന്‍  തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചു. അഹ്‌ലുബൈത്തിലെ കണ്ണിയും  പണ്ഡിത ശ്രേഷ്ടരുമായ തങ്ങള വര്‍കളെ അനുസരിക്കുകയും അദ്ദേഹത്തിന് കീഴി ല്‍എൈക്ക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ഉസ്താദ് അഭ്യര്‍ഥിച്ചു.
പ്രവാചക കുടുംബത്തെ ആദരിക്കുകയും മുമ്പില്‍ നിര്‍ത്തുകയും ചെയ്ത പാരമ്പര്യമാണ്‌ സമസ്തക്കും മുന്‍കാല പണ്ഡിതര്‍ക്കു മുള്ളതെ ന്ന്ചടങ്ങി ല്‍ഉദ്‌ബോധന  പ്രസംഗം നടത്തിയ റഫീഖ്‌ സകരിയ ഫൈസി അപിപ്രായപ്പെട്ടു. 
അഭിവന്ദ്യ സമസ്തയുടെ ആലിമീങ്ങളിലാണ് താന്‍ പ്രവാചക പാരമ്പര്യം ദര്‍ശിച്ച തെന്നും ലാളിത്യത്തിന്റെ പ്രചാരകരാ യഅത്തരം നേതാക്കളാ ണ്തന്നെ ആകര്‍ഷിച്ചതെന്നും അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതി ല്‍അഭിമാനമുണ്ടെ ന്നുംസ്ഥാനാരോഹണത്തെ തുടര്‍ന്ന്‌ സംസാരിച്ച സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സൂചിപ്പിച്ചു. പ്രബോധന വീഥിയില്‍ താന്‍ എപ്പോഴും സജ്ജനാണന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തക ര്‍വിര ല്‍ഞൊടിച്ചാല്‍  താന്‍ ഓടിയെത്തുമെന്നും തങ്ങള്‍  കൂട്ടിച്ചേര്‍ത്തു. 
സമസ്ത ഉപാദ്ധ്യക്ഷന്‍ കുന്നോ ത്ത്കുഞ്ഞബ്ദുള്ളഹാജി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡ ന്റ്ഹംസ അന്‍വരി മോളൂര്‍, എസ്.കെ. എസ്.എസ്.എഫ് പ്രസിഡന്റ്  മുഹമ്മദലി ഫൈസി വയനാട്, സമസ്ത കോഡിനേറ്റ ര്‍മൂസമുസ്ലിയാര്‍, പി.ടി.എ  പ്രതിനിധി ബക്കര്‍ സാഹിബ് എന്നിവ ര്‍ആശംസക ള്‍അര്‍പ്പിച്ചു.  സമസ്ത ട്രഷറര്‍ കുഞ്ഞി മുഹമ്മ ദ്ഹാജി, സലിംഫൈസി പന്തീരിക്കര, അബ്ദുറഹ്മാന്‍ഹാജി റഫ, അഷ്‌റഫ്കാട്ടില്‍പീടിക, ഷറഫുദ്ദീന്‍ മാരായമംഗലം എന്നിവ ര്‍യോഗത്തില്‍ സംബന്ദിച്ചു. സമസ്ത ആക്ടിംഗ് പ്രസിഡന്റ് സൈതലവി മുസ്‌ലിയാറുടെ അദ്ദ്യക്ഷതയി ല്‍ചേര്‍ന്ന യോഗത്തില്‍ ജനറ ല്‍സെക്രട്ടറി എസ്.എം അബ്ദു ല്‍വാഹിദ്‌ സ്വാഗതവും ശഹീര്‍  കാട്ടാമ്പള്ളി  നന്ദിയും  പറഞ്ഞു.