Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളനം: പ്രചാരണ സന്ദേശ ജാഥ ആരംഭിച്ചു

കൊടുവള്ളി: തിരുവമ്പാടിയില്‍ 24-ന് നടക്കുന്ന ഓമശ്ശേരി മേഖല എസ്.കെ.എസ്.എസ്.എഫ്. സമ്മേളനത്തിന്റെ പ്രചാരണ സന്ദേശ ജാഥ തുടങ്ങി. മുറമ്പാത്തിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ജാഥാ ക്യാപ്റ്റന്‍ പി.ടി. മുഹമ്മദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനീര്‍ കൂടത്തായി, സലാം ഫൈസി, സിദ്ദിഖ് ഫൈസി, നിസാം ഓമശ്ശേരി, ഫസലു റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രചാരണ ജാഥ ശനിയാഴ്ച വൈകിട്ട് ഏഴിന് നീലേശ്വരത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.