Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF കാളികാവ് മേഖല റാലിയും പൊതുസമ്മേളനവും ഇന്ന്

കാളികാവ് : SKSSF കാളികാവ് മേഖല കമ്മിറ്റി സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഇന്ന് വൈകുന്നേരം കാളികാവില്‍ വെച്ചു നടക്കും. പൊതു സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, ശമീര്‍ ഫൈസി ഒടമല തുടങ്ങിയവര്‍ സംസാരിക്കും. യൂണിറ്റുകളില്‍ നിന്നെത്തുന്ന നുജബ സന്നദ്ധ സേനാംഗങ്ങളുടെ റാലി 05.00 ന് കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം#ി ഫ മദ്രസാ പരിസരത്തു നിന്നാരംഭിച്ച് മസ്ജിദ് യഅ്ഖൂബി പരിസരത്തു സമാപിക്കും.
മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സമുദായ സേവനരംഗത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എപി ബാപ്പു ഹാജി എന്നിവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുജീബ് ദാരിമി ഫരീദ് റഹ്മാനി, ബഹാഉദീന്‍ ഫൈസി, റിശാദ് മേലേകാളികാവ്, കബീര്‍ മാളിയേക്കല്‍, ബദ്‌റുദുജ ഹുദവി, സലീം റഹ്മാനി, ഹാരിസ് പള്ളിശ്ശേരി എന്നിവര്‍ പങ്കെടുത്തു.