സീതാംഗോളി : 14 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന്ന് ജില്ലാ കൗണ്‍സില ര്‍മാരുടേയും ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരുടേയും ക്യാമ്പ് ഡിസംബര്‍ 25 ന് ബുധനാഴ്ച്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണിവരെ വിദ്യാനഗറിലുള്ള 60-ാം വാര്‍ഷിക കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.




