കാസറകോട്: സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി 2014 ജനുവരി 26 ന് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക ബദിയടുക്ക മേഖല പരിധിയിലെ പെര്‍ളയില്‍ വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. തൃക്കരിപ്പൂരില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഖലീലു റഹ്മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,മാണിയൂര്‍ അബ്ദുല്ല ബാഖവി,മൊയ്ദീന്‍ കുഞ്ഞി മൗലവി,ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി,ബഷീര്‍ ഫൈസി മാണിയൂര്‍,അഡ്വ.എം.ടി.പി.കരീം, ഹാരിസ് ഹസനി മെട്ടമ്മല്‍,ഹാഫിള് സാബിര്‍ മൗലവി,ഹാഫിള് ഹാരിഫ് മൗലവി,സയ്യിദ് ദാരിമി പടന്ന,എം.ബി.ഇസ്മായീല്‍ ചന്തേര,യൂനുസ് ഹസനി,ജാസിം ഉടുമ്പുന്തല,ശമീര്‍ മാവിലാലം,അബ്ദു റഹീം തെക്കേക്കാട്,വഹാബ് മുനവ്വിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.





