വേങ്ങര : സുന്നി യുവജനസംഘത്തിന്റെ ജില്ലാപ്രതിനിധി സമ്മേളനം വേങ്ങര പി.പി. മുഹമ്മദ് ഫൈസി നഗറില്‍ തുടക്കമായി . രാവിലെ എട്ടുമണിക്ക് പാണക്കാട് മഖാമിലും കുറ്റാളൂര്‍ പി.പി. മുഹമ്മദ് ഫൈസി മഖാമിലും സിയാറത്തോടെ തുടക്കം കുറിച്ച സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വീതം പ്രതിനിധികള്‍ പങ്കെടുത്തു. ഇവര്‍ക്ക് ആക്ടീവ് മെമ്പര്‍ ഫോര്‍ ഇസ്‌ലാമിക് ലോയല്‍ ആക്ടീവ് (ആമില) പദവി നല്‍ക്കി. പാണകാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, ബഹാവുദ്ദീന്‍ നദ് വി കൂരിയാട് , അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ്, എസ്.വൈ.എസ് ജനറല്‍സെക്രട്ടറി ഹാജികെ. മമ്മദ് ഫൈസി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ടി.പി. സലീം എടക്കര, അബ്ദുള്‍ ഖാദിര്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു. ഉസ്താദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു






