Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റഹ് മത്തുല്ല ഖാസിമിയെ എസ്.വൈ.എസ് സ്ഥാനത്തു നിന്ന് നീക്കി

കോഴിക്കോട് : സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് റഹ് മത്തുല്ല ഖാസിമിയെ നീക്കി. ബുധനാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗമാണ് ഖാസിമിയെ നീക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്. സമസ്ത പ്രസിഡന്‍റ് ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ സമുന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം. കഴിഞ്ഞ മാസം ഇരുപത്താറിന് കോഴിക്കോട് ടൌണ്‍ഹാളില്‍ പരിഹാസം പ്രബോധനമാകുമോ എന്ന പേരില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം വലിയ വിവാദമായിരുന്നു.