കരുവാരകുണ്ട്: കെ.ടി. മാനു മുസ്ല്യാര്‍ അതുല്യനായ സമൂഹ പരിഷ്‌കര്‍ത്താ വായിരുന്നെന്ന് അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. കെ.ടി. ഉസ്താദ് ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നജാത്ത് സയന്‍സ് കോളേജ് അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മതസൗഹാര്‍ദ്ദം മാനു മുസ്ല്യാരുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ ജി.സി. കാരയ്ക്കല്‍ പ്രസംഗിച്ചു. സുഹൈബ് കെ.കെ, ബാബു തോമസ്, മുഹമ്മദ് നസീര്‍, ഫരീദ് റഹ്മാനി, സുബൈര്‍ ഹുദവി, ടി.ടി. സൈതലവി, എന്‍.കെ. അബ്ദുറഹിമാന്‍, വാക്കോട് മൊയ്തീന്‍ഫൈസി, എം. അലവി, ഹമീദ് ഫൈസി, സി. ഹംസ, വി. ഖാലിദ്, റിയാസ് പി, പി. കുഞ്ഞാണി മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.





