Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റബീഅ് കാമ്പയിന്‍ : രചനാ മത്സരം സൃഷ്ടികള്‍ ക്ഷണിച്ചു.

കോഴിക്കോട് : എസ്.കെ. എസ്.എസ്.എഫ്.  സംസ്ഥാന കമ്മിറ്റി ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിനോടനുബന്ധിച്ച് നടത്തുന്ന പ്രബന്ധ-കവിതാ രചന മത്സരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. മലയാളത്തിലുള്ള മത്സരങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. 'മുത്ത് നബി: സ്‌നേഹത്തിന്റെ തിരുവസന്തം' എന്ന വിഷയത്തിലാണ്  പ്രബന്ധവും കവിതയും രചിക്കേണ്ടത്. പ്രബന്ധം 5000 വാക്കുകളിലും കവിത 24 വരികളിലും കവിയരുത്. രചനകള്‍ ജനുവരി 15 ന് മുമ്പ് കോര്‍ഡിനേറ്റര്‍, റബീഅ് കാമ്പയിന്‍, ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. രണ്ട് മത്സര ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപ സമ്മാനം നല്‍കുന്നതാണ്. ഫോണ്‍: 8891117177