Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മതവിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത - ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം: കേരളീയ മുസ്‌ലിംകളുടെ മുന്നേറ്റത്തിന് കാരണം മതവിദ്യാഭ്യാസമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് സംസ്ഥാന സമിതി നടത്തുന്ന ദര്‍സ്-അറബിക് കോളേജ് സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓത്തുപള്ളികളിലൂടെയും പള്ളി ദര്‍സുകളിലൂടെയുമാണ് കേരളീയ മുസ്‌ലിങ്ങള്‍ മതം പഠിച്ചുതുടങ്ങിയത്. മദ്രസകളും അറബിക് കോളേജുകളും പിന്നീട് ഈ ദൗത്യം ഏറ്റെടുത്തു. കേരളീയ മുസ്‌ലിം പാരമ്പര്യത്തിന്റ സുവര്‍ണ അടയാളങ്ങളാണ് പള്ളി ദര്‍സുകള്‍. ഇവയുടെ ശാക്തീകരണത്തിന് സമുദായം മുന്നിട്ടിറങ്ങണം -അദ്ദേഹം പറഞ്ഞു. 
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടന്ന ചടങ്ങില്‍ റിയാസ് പാപ്ലശ്ശേരി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സലീം ഫൈസി ഇര്‍ഫാനി, സി.പി. ബാസിത് ചെമ്പ്ര, റാഫി മുണ്ടംപറമ്പ്, ഉമറുല്‍ ഫാറൂഖ് മണിമൂളി എന്നിവര്‍ പ്രസംഗിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ-മേഖലാ കമ്മിറ്റികള്‍ മുഖേനെയാണ് സര്‍വേ പൂര്‍ത്തിയാക്കുന്നത്. ജനവരിയില്‍ സര്‍വേ പൂര്‍ത്തിയാവും.