തിരൂരങ്ങാടി: ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുല്‍കലാം ആസാദിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി യു.ജി യൂണിയന്‍ അല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (അസാസ്) ന് കീഴില്‍ ഇന്ന് വാഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ സെമിനാര്‍ നടക്കും.
കെ.പി.സി.സി സെക്രട്ടറി അഡ്വ.ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടപ്പിലാക്കിയ സമഗ്ര സംഭാവനകളെ കുറിച്ച് പ്രമുഖര്‍ വിഷയമവതരിപ്പിക്കും.




