മനാമ : സമകാലിക സമൂഹത്തിലെ ഏറ്റവും അപകടകരമായ സാമൂഹ്യ തിന്‍മയായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉള്‍പെടെയുള്ള സൈബ ര്‍മീഡിയയുടെ ദുരുപയോഗം മാറി കൊണ്ടിരിക്കുക യാണന്ന് യുവപണ്ഡിതനും പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് അഭിപ്രായപ്പെട്ടു. ലോകത്ത് വന്‍ വിപ്ലവത്തിന് വാതില്‍ തുറക്കാന്‍ കാരണമായ സൈബ ര്‍മീഡിയ തന്നെയാണ് ധാര്‍മിക സദാ ചാരമൂല്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി തീര്‍ന്നു കൊണ്ടിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളെ യഥാര്‍ത്ഥ അര്‍ത്ഥത്തി ല്‍ഉള്‍കൊള്ളാനും അവയുടെ സാദ്യതകളെ നിര്‍മ്മാണാത്മകമായി തിരിച്ചുവിടാന്‍ സാധിച്ചില്ലെങ്കി ല്‍വലിയദുരന്തമാണ് സമൂഹത്തെ കാത്തിരി ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സമസ്ത കേരള സുന്നീ ജമാഅത്ത് ഒരു മാസ ക്കാലമായി ആചരിച്ചു വന്നിരുന്ന 'തഖ്ദീം 1435' മുഹറം കാമ്പയിനിന്റെ സമാപന സമ്മേളനത്തി ല്‍മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസം മതിയാക്കി നാട്ടിലേ ക്ക്തിരിക്കുന്ന മനാമ സമസ്ത ഹയ ര്‍സെക്ക ന്‍ഡറി മദ്‌റസാ അദ്യാപകന്‍ എം.സി അലവി മുസ്‌ലിയാര്‍ക്കും, എസ്.കെ. എസ്.എസ്.എഫ് ബഹ്‌റൈനിന്റെ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാടിനും ചടങ്ങി ല്‍വെച്ച് യാത്രയയപ്പ് നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡ ന്റ്ഹംസ അന്‍വരി മോളൂ ര്‍അദ്യക്ഷത വഹിച്ച സമ്മേളനം സമസ്ത ജനറ ല്‍സിക്രട്ടറി എസ്.എം. അബ്ദു ല്‍വാഹിദ് ഉദ്ഘാടനം ചെയ്തു. സമസ്തകോഡിനേറ്റര്‍മൂസമുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറ ല്‍സെക്രട്ടറി ഇബ്രാഹിംമുസ്‌ലിയാര്‍, കെ.എം.സി.സി ജനറ ല്‍സെക്രട്ടറി അസൈനാ ര്‍കളത്തിങ്ങ ല്‍എന്നിവ ര്‍ആശംസക ള്‍അര്‍പ്പിച്ചു. മജീദ് ചോലക്കോട് സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.





