Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ സര്‍ഗലയം : കണ്ണൂരിന്ന് ഓവറോള്‍

ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം  2013 ല്‍ കണ്ണൂര്‍ ജില്ലക്ക് ഓവറോള്‍ ലഭിച്ചു. 45 ഇനങ്ങളിലായി 350 ഓളം കലാകാരന്മാര്‍ 4 വേദികളിലായി  മല്‍സരിച്ച സര്‍ഗലയത്തില്‍ 90 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം പിടിച്ചത് . ഇവര്‍ക്കുള്ള ട്രോഫി വളാഞ്ചേരി മര്‍ക്കസ് പ്രിന്‍സിപ്പള്‍ ആദ്രശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി നല്‍ക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ത്രശ്ശൂര്‍ ജില്ലയിലെ ഉമറുല്‍ ഫാറൂഖും , ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഹസം ഹംസയും സീനിയര്‍ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ റ്റി.എം.എ സിദ്ധീഖും കാലാ പ്രതിഭാ പട്ടത്തിന് അര്‍ഹരായി. ദഫ് മത്സരത്തിലെ ഒരു ഫലം പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാല്‍ റണ്ണര്‍ ട്രോഫി വിതരണം മാറ്റി വെച്ചു.
പോയന്റ് നില:
കണ്ണൂര്‍ : 90
കോഴിക്കോട് : 56
മലപ്പുറം : 54
കാസര്‍ക്കോട് : 42
പാലക്കാട് : 37
ത്രിശ്ശൂര്‍ : 18
കര്‍ണ്ണാടക : 8
തെക്കന്‍ മേഘലക്കും , വയനാട് ജില്ലക്കും പോയന്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.