Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നാഷണൽ അകാദമിക്ക് അസംബ്ലി -ഓൺലൈൻ രജിസ്ടേഷൻ തുടക്കമായി

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എസ്.കെ. എസ്.എസ്. എഫിന്റെ വിദ്യാഭ്യാസ വിഭാഗം ട്രെന്റ് അതിന്റെ പ്രവർത്തന മേഖലയിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു കൊണ്ട് പ്രധമ സമ്മേള്ളനം കോഴിക്കോട് നടക്കു ന്നു. എസ്. കെ. എസ്.എസ്.ഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 2014 ജനുവരി 19ൻ കോഴിക്കോട് നടക്കൂന്ന നാഷണൽ അകാദമിക്ക് അസംബ്ലി യുടെ ഓൺലൈൻ രജിസ്ടേഷൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഷാഹുൽ ഹമീദ് മാസ്റ്റർ മേല്മുറി, റഹീം ചുഴലി, ബാവ കുന്നുമ്മൽ, ഷംസാദ് സലിം പൂവ്വ്ത്താണി, അനസ് പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു. അകാദമിക്ക് അസംബ്ലിയിൽ രജിസ്റ്റർ ചെയ്യാൻ www.trendinfo.org എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അകാദമിക്ക് അസംബ്ലി എന്ന ലിങ്ക് ഉപയോഗിക്കാം