കാഞ്ഞങ്ങാട്:പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന മഞ്ചേശ്വരം, കുമ്പള എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ഏരിയാ സമ്മേളനം നാളെ(ശനി) രാവിലെ 11 മണിക്ക് ബന്തിയോട് സുന്നി മഹലില്‍ വെച്ച് നടക്കും. പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരീസിന്‍ ജില്ലാ പ്രസിഡണ്ട് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മപദ്ധതി അവതരിപ്പിക്കും. അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധിഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി കളത്തൂര്‍, റസാഖ് അസ്ഹരി പാത്തൂര്‍, ശരീഫ് നിസാമി മുഗു, മജീദ് ദാരിമി പൈവളിഗ തുടങ്ങിയവര്‍ പ്രസംഗിക്കും. മേഖലകളിലെ ശാഖയുടേയും ക്ലസ്റ്ററിന്റെയും പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കണം.




