Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മഹല്ല് പര്യടനം ആരംഭിച്ചു

വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളില്‍ നടക്കുന്ന വാരാമ്പറ്റ സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പത്താം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹല്ലു പര്യടനം ആരംഭിച്ചു.
പടിഞ്ഞാറത്തറ മേഖലാ പര്യടനം ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ബാസ് വാഫി, യു കെ നാസിര്‍ മൗലവി പങ്കെടുത്തു. 
കല്‍പ്പറ്റ മേഖലാ പര്യടനം അലി ഹൈത്തമി ഉദ്ഘാടനം ചെയ്തു. യൂനുസ് പാണ്ടംകോട്, നിസാര്‍ വാരാമ്പറ്റ നേതൃത്വം നല്‍കി.
സു. ബത്തേരി മേഖലാ പര്യടനം മുഹമ്മദ്‌കോയ ഫൈസി  ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി നേതൃത്വം നല്‍കി. മമ്മൂട്ടി മൗലവി, എ കെ അബു തുടങ്ങിയവര്‍ പങ്കെടുത്തു.