കോഴിക്കോട്:സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധ മാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയെ എസ്.കെ. എസ്.എസ്.എഫ് ക്യാപസ് വിങ് സ്വാഗതം ചെയ്തു. സ്വവര്‍ഗ്ഗാനുരാഗം നിയമ വിധേയമാക്കിയ ഡെല്‍ഹി ഹൈക്കോടതി വിധിയെ അസാധുവാക്കിയതിലൂടെ രാജ്യത്തിനറെ സംസ്കാരത്തേയും മാനുഷിക മൂല്യങ്ങളെയും ആണ് പരമ്മോന്നത കോടതി കാത്തസൂക്ഷിച്ചത്.അസന്മാര്‍ഗിക പ്രവണതകള്‍ക്കും ലൈംഗിക ജീര്‍ണതകള്‍ക്കും എതിരായ കനത്ത താക്കീതാണ് ഈയൊരു വിധിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന ചെയർമാൻ സ്വാലിഹ് എൻ.ഐ.ടി അധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനർ എ.പി ആരിഫ്അലി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഷബിൻ മുഹമ്മദ്, ജാബിർ മലബാരി, മുഹമ്മദ് ജൗഹർ , ജനറൽ കണ്‍വീനർ മുനീർ പി.വി, ഹാരിസ് പറക്കുളം, റാഷിദ് വേങ്ങര, സയ്യിദ് സവാദ്, ഡോ.അബ്ദുൽ ജവാദ് , അബൂബക്കർ സിദ്ധീക്ക് , നിസാമുദ്ദീൻ സി.ഇ.ടി തുടങ്ങിയവർ സംസാരിച്ചു





