ബഹ്‌റൈന്‍ : അറിവിന്റെ ശരിയായ വിനിമയം സാധ്യമാവാതെ പോവുന്നതാണ് ആധുനിക സമൂഹം നേരിടുന്ന വലിയ പ്രതിസന്ധി എന്ന് സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രസ്ഥാവിച്ചു. അറിവിന്റെ മൂല്യ മു ള്‍കൊണ്ട് സമൂഹ നന്‍മക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ പണ്ഡിത ര്‍തയ്യാറാവണം. അറിവുള്ളവരെ അംഗീകരിക്കാനും ആദരിക്കാനുമുള്ള മനോഭാവം സമൂഹത്തിനും ഉണ്ടാവണം. ഈ ഒരു ദത്യമാണ് സമസ്ത കേരള ജംഇയ്യത്തു ല്‍ഉലമ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്, തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ്.കെ. എസ്.എസ്.എഫ് ബഹ്‌റൈന്‍ നല്‍കിയ സ്വീകരണ സമ്മേളനത്തി ല്‍മറുപടി പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. യുവ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് സമ്മേളനത്തി ല്‍മുഖ്യ പ്രഭാഷണം നടത്തി.
ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷം വഹിച്ച സമ്മേളനം സമസ്ത ജനറ ല്‍സിക്രട്ടറി എസ്.എം. അബ്ദു ല്‍വാഹിദ് ഉദ്ഘാടനം ചെയ്തു. സമസ്ത കോഡിനേറ്റ ര്‍മൂസ മുസ്ലിയാര്‍, എസ്.കെ. എസ്.എസ്.എഫ് പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സിക്രട്ടറി ഇബ്രാഹിം മുസ്ലിയാര്‍, കെ.എം.സി.സി ജനറ ല്‍സിക്രട്ടറി അസൈനാ ര്‍കളത്തിങ്ങ ല്‍എന്നിവര്‍ പ്രസംഗിച്ചു. മജീദ് ചോലക്കോട് സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.





