Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വെല്ലൂര്‍ ബാഖിയാത്ത് വാര്‍ഷികത്തിന് തുടക്കം

ചെന്നൈ: വെല്ലൂര്‍ ബാഖിയാ ത്തുസ്വാലിഹാ ത്തിന്‍െറ 150ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം.  രാവിലെ നടന്ന സെഷനില്‍ സൗദിയിലെ ജാമിഅ സൗലസിയ പ്രിന്‍സിപ്പല്‍ മാജിദ് മസൂദ് ഹശീം ഉസ്മാനിയ അല്‍മക്കി അധ്യക്ഷത വഹിച്ചു. പുതുതായി ബാഖവി ബിരുദം നേടിയവര്‍ക്ക് സനദ് ആദ്യ സെഷനില്‍ വിതരണം ചെയ്തു. ബാഖിയാത്ത് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ മുഹ്യിദ്ദീന്‍ ഫാസില്‍ ബാഖവി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നിര്‍വഹിച്ചു. വൈകീട്ട് നടന്ന സെഷനില്‍ ചെമ്മാട് ദാറുല്‍ ഹുദാ പ്രിന്‍സിപ്പല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ചേലക്കുളം അബുല്‍ ബുശ്റ മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. 
സമാപ്പന സമ്മേളനത്തിൽ നല്കേണ്ട സനദ് ഒരു ദിവസം മുമ്പ് നല്കിയത് സമസ്ത പണ്ഡിതരുടെ സാനിദ്യത്ത്തിൽ നൽക്കണം എന്ന ഉദ്ദേശത്തിലായിരുന്നു എന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു .
മലയാളം, ഉര്‍ദു, തമിഴ് സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു. ഞായറാഴ്ച നടക്കുന്ന ഉര്‍ദു, തമിഴ്, മലയാളം സെഷനുകളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ പങ്കെടുക്കും. മലയാളം സെഷനില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മൂസ മൗലവി, പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ ആലിക്കുട്ടി മുസ്ലിയാര്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം അബ്ദുശുകൂര്‍ ഖാസിമി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം ബാഖവി, നജീബ് മൗലവി മമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും.