കോഴിക്കോട് : മുത്തുനബി (സ്വ) : സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ഒന്നര ലക്ഷം കോപ്പി ലഘുലേഖകള്‍ വിതരണം ചെയ്യും. 13 ന് കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റുകള്‍ വിതരണം ചെയ്യും. തിരുനബിയുടെ ജീവിത രീതികളും പ്രവാചകാധ്യാപനങ്ങളും അനാവരണം ചെയ്യുന്നതാണ് ലഘുലേഖയും പാംലെറ്റും.





