Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി: 20 യുവതികള്‍ക്ക് മംഗല്യം


മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി യോടനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ 20 യുവതികള്‍ മംഗല്യവതികളായി. ഇശലുകളുടെ നാദമാധുരി തരംഗമാലസൃഷ്ടിച്ച ധന്യമുഹൂര്‍ത്തത്തില്‍ കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മിത്വം വഹിച്ചു. സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.കെ. എസ്.എസ്.എഫ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമൂഹവിവാഹം ഒരുക്കിയത്. 
കോഴിക്കോട് ഖാസി സയ്യിദ് അബ്ദുള്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഓണ്‍ലൈനിലൂടെ സദസ്സിനോട് സംസാരിച്ചു. എം.പി. അബ്ദുസമദ് സമദാനി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി.െക. ഇമ്പിച്ചിക്കോയ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുനാസര്‍ സ അദി, ഡോ. ജയകൃഷ്ണന്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി, സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.