Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നബിദിനം തിങ്കളാഴ്‌ച; സമസ്‌ത ബഹ്‌റൈന്‍ പ്രത്യേക മൌലിദ്‌ മജ്‌ലിസ്‌ നാളെ (ഞായറാഴ്‌ച) മനാമയില്‍

സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ മുത്തു നബി സ്‌നേഹത്തിന്റെ തിരുവസന്തം പ്രമേയ വിശദീകരണ ലഘുലേഖയുടെ പ്രകാശനം പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജിക്ക്‌ നല്‍കി പ്രകാശനം ചെയ്യുന്നു.
മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തിവരുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി പ്രവാചക പിറവിക്കു സാക്ഷ്യം വഹിച്ച റബീഉല്‍ അവ്വല്‍ 12ാം രാവില്‍ (ജനു..12ന്‌ ഞായറാഴ്‌ച രാത്രി) ഇശാ നമസ്‌കാര ശേഷം മനാമ യമനിപള്ളിയില്‍ വെച്ച്‌ പ്രത്യേക മൌലിദ്‌ മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും ഒരുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. ഞായറാഴ്‌ച രാത്രി 9.30വരെ നീണ്ടു നില്‍ക്കുന്ന പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണങ്ങളും പ്രാര്‍ത്ഥനാ സദസ്സുമുള്‍ക്കൊള്ളിച്ച മൌലിദ്‌ മജ്‌ലി സാണ്‌ ഒരുക്കിയിരിക്കുന്നത്‌. സമസ്‌ത കേന്ദ്ര കമ്മറ്റിക്കു കീഴില്‍ നടക്കുന്ന യമനി പള്ളിയിലെ ചടങ്ങിന്‌ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. 
മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണമെന്നും കണ്‍വീനര്‍ അറിയിച്ചു. നിലവില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ നടന്നു വരുന്ന, പ്രതിദിന മൌലിദ്‌ മജ്‌ലിസുകളുടെ സമാപനമായി നടക്കുന്ന ഈ സംഗമം, ചിലയിടങ്ങളില്‍ പ്രവാചകപിറവിയുടെ മുഹൂര്‍ത്തമായ സുബ്‌ഹി നമസ്‌കാരത്തിനു മുന്നോടിയായും സംഘടിപ്പിച്ചു വരുന്നുണ്ട്‌.