Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് റബീഅ് കാമ്പയിന്‍ ആരംഭിച്ചു.

കാസറകോട് : മുത്തുനബി (സ) സ്‌നേഹത്തിന്റെ  തിരുവസന്തം എന്ന പ്രമേയവുമായി  എസ്.കെ. എസ്.എസ്.എഫ്‌ സംസ്ഥാന  വ്യാപകമായി റബിഉല്‍ അവ്വലില്‍ സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനം കോട്ടിക്കുളത്ത് വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ജില്ലാപ്രസിഡണ്ട് പി.കെ. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ്ദാരിമി ബെദിര, എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലേന്‍, സി. ഹമീദ് ഹാജി, ഫക്രുദ്ദീന്‍ മേല്‍പറമ്പ്, കണിയമ്പാടി മുഹമ്മദ്കുഞ്ഞി, ടി.പി.അലി ഫൈസി, ഖലീല്‍ ഹസനി, ശാഹുല്‍ ഹമീദ് ദാരിമി, മഹമൂദ് ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.