കൂറ്റനാട്: വിശ്വാസവും ജീവിതവും മനുഷ്യ നന്മക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് ജീവിതദൗത്യം പൂര്ത്തീകരിക്കപ്പെടുന്നതെന്നു ം ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൂറ്റനാട് കേന്ദ്രമഹല്ല് കമ്മിറ്റിക്ക് കീഴില്‍ പുനര്‍നിര്‍മിച്ച ജാറം പള്ളിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളില്‍ മതസൗഹാര്‍ദ്ദവും മനുഷ്യ സൗഹാര്‍ദ്ദവും നിലനിര്‍ത്തുവാനും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുവാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണം. സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മഹല്ല് കൂട്ടായ്മയിലൂടെ സാധ്യമാകും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി സമുദായത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകീട്ട് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കികൊണ്ടാണ് പള്ളി ഉദ്ഘാടനം ചെയ്തത്. സമസ്ത പ്രസിഡന്റ് സി.ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കി. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്‍കരീം സ്വാഗതം പറഞ്ഞു. കെ.വി പരീക്കുട്ടി അധ്യക്ഷത വഹിച്ചു.ഹംസ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എ.എം.എ കരീം, മാത്തൂര്‍ മുഹമ്മദ്കുട്ടി ്, കൂറ്റനാട് മഹല്ല് ഖത്തീബ് നാസര്‍ ഫൈസി, ടൗണ്‍ഖത്തീബ് മുസ്തഫ ദാരിമി, കെ.വി മുഹമ്മദ്ഹാജി, കെ.വി കുഞ്ഞാപ്പ, എ.വി മുഹമ്മദ്, ഗഫൂര്‍ കൂറ്റനാട്, യു.ഹൈദ്രോസ്, പി.ഇ സലാം മാസ്റ്റര്‍, എസ്.എം.കെ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുമ്പ് രണ്ടുദിവസം നീണ്ടുനിന്ന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം ഭക്ഷണവിതരണവും മധുര പലഹാര വിതരണവും നടന്നു.




