കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കല്ലാര്‍ ബൂണ്‍ പബ്ലിക് സ്‌കൂള്‍ മദ്‌റസ, പൈവലികെ അല്‍മദീന ഇംഗ്ലീഷ് മീഡിയം ആന്റ് മാജിക് നഴ്‌സറി സ്‌കൂള്‍ മദ്‌റസ (കാസര്‍ഗോഡ്), ചാമക്കലക്കുനിയില്‍ നൂറുല്‍ ഹുദാ മദ്‌റസ (കോഴിക്കോട്), ചെറുകോട് എടപ്പലം മാനുമുസ്‌ലിയാര്‍ മെമ്മോറിയല്‍ അല്‍ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ, കരുവാഞ്ചോല ദാറുസ്സലാം മദ്‌റസ (മലപ്പുറം), കുഴിവേലിപ്പടി നൂറുല്‍ഹുദാ മദ്‌റസ (എറണാകളും), പൂച്ചാക്കല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ആലപ്പുഴ), വെള്ളിമണ്‍ അല്‍മദ്‌റസത്തുരിഫാഇയ്യ (കൊല്ലം) എന്നീ 8 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9376 ആയി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നവീകരിച്ച ബുക്ക്ഡിപ്പോ കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.




