കാസറകോട് : സുന്നീ യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഖത്തര് ഇബ്രാഹിം ഹാജി കളനാടിന്ന് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി.പരിപാടി ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്നയുടെ അധ്യക്ഷതയില് സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല് - അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല് സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ബഷീര് ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്, അബൂബക്കര് സാലൂദ് നിസാമി, ഹാശിം ദാരിമി ദേലമ്പാടി, സുഹൈര് അസ്ഹരി പള്ളങ്കോട്, ഹാരീസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്ക്കള, സിദ്ധിഖ് അസ്ഹരി പാത്തൂര്, സലാം ഫൈസി പേരാല്, മുനീര് ഫൈസി ഇടിയടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, മുഹമ്മദലി മൗലവി പടന്ന, ശമീര് മൗലവി രുന്നുംകൈ, മഹമ്മൂദ് ദേളി തുടങ്ങിയവര് സംസാരിച്ചു.





