Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF ഷാര്ജ -തഖദ്ദും- 1435 ശ്രദ്ധേയമായി.

ഷാര്ജ: SKSSF സംസ്ഥാന കമ്മിറ്റിയുടെ ഏകദിന പ്രവര്‍ത്തക  ക്യാമ്പ് തഖദ്ദും-1435  പ്രവര്‍ത്തകരുടെ  സജീവ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ ഇടപെടലുകൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. .പ്രഥമ സെഷന്‍ "മുബ്തദ " ഇന്ത്യൻ ഇസ്ലാമിക് കള്‍ച്ചറൽ  സെന്‍റര്‍ പ്രസിഡന്‍റ് കടവല്ലൂർ അബ്ദുൽ റഹ്മാൻ മുസ്ലിാർ ഉത്ഘാടനം ചെയ്തു.   വ്യക്തി ജീവിതത്തിലെ വ്യത്യസ്തമായ അഭിരുചികള്‍  പ്രവാസത്തിന്റെ പരിമിതികൾക്കുള്ളിൽ  നിന്ന്   നന്മയുടെ തണലില്‍ ഒരുമിച്ചു കൂട്ടാനാവുമ്പോള്‍   സമുദായത്തിലും സമൂഹത്തിലും  സൃഷ്ടിക്കാനാവുന്ന ചലനങ്ങളെ കുറിച്ച് "സംഘാടകന്‍റെ വഴി " എന്ന വിഷയത്തില്‍  "മുന്‍തദ" സെഷനില്‍  സുഹൈൽ ഹുദവി ചങ്ങരംകുളം സദസ്സിനെ ബോധ്യപ്പെടുത്തി . നാഥന്‍റെ അനുഗ്രഹങ്ങളിൽ മതിമറന്നു നശ്വരമായ ജീവിതത്തെ സ്വദിക്കുന്നതിനു പകരം  നാളെയുെ ജീവിതം വിജയകരമാക്കാൻ പൂർവീകർ കാണിച്ചു തന്ന വഴിയിലൂടെ നടക്കാൻ  നാം തയ്യാറാവണമെന്ന് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ്  ഹുദവി  ക്യാമ്പ് അംഗങ്ങളെ ഉണര്‍ത്തി.
 നൂറുകണക്കിന് പ്രവര്‍ത്തകരുടെ മുഴുസമയ സാന്നിധ്യവും പ്രസക്തമായ ആശയങ്ങളുടെ പങ്കു വെക്കലുകളും കൊണ്ട് സമ്പുഷ്ടമായ "മുല്‍തഖ" സെഷനില്‍ ഷാര്‍ജയിലെ സുന്നത്   ജമാഅത്തിന്‍റെ   പ്രവര്‍ത്തനങ്ങള്‍ക്ക് വരും നാളുകളില്‍ പുതു ചലനങ്ങൾ സൃഷ്ടിക്കാനുതകുന്നതിനു  വേണ്ടി SKSSF ജില്ല കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള ആശയം രൂപപ്പെടുകയും മലപ്പുറം,പാലക്കാട്, കോഴിക്കോട് ,കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ല കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിക്കുന്നതിനും വേദിയായി. 
സമാപന സമ്മേളനമായ "മുന്‍തഹ" ഹാഫിള് സ്വബ്രത്ത് രഹ്മാനിയുടെ അധ്യക്ഷതയില്‍  SYS സംസ്ഥാന വൈസ് പ്രസിഡന്‍റ്   അബൂബക്കർ ബഖവി  മലയമ്മ ഉത്ഘാടനം ചെയ്തു.  സല്മാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുള്ള ചേലേരി, സഅദു പുറക്കാട് , അബ്ദുല്‍ റഷീദ് ബഖവി, മൊയ്തു നിസാമി, ഖലീല് റഹ്മാന് കാഷിഫി , റസാഖ് വളാഞ്ചേരി, റസാക്ക് തുരുത്തി,മൊയതു സി സി, റഫീ ഖ് കിഴിക്കര, ഹകീം ടി. പി.കെ  എന്നിവര് വിവിധ സെഷനുകളിൽ സംസാരിച്ചു.  അബ്ദുൽ സലാം മുസ്ലിയാർ സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.