Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

Zaad 1435 ഏക ദിന ശില്പ ശാല: ക്യാമ്പ് റെജിസ്ട്രേഷന് തുടങ്ങി

അബുദാബി: ദാറുല് ഹുദ ഇസ്ലാമിക്‌ യൂനിവേര്സിടി സനദ് ദാന സമ്മേളന ത്തോടനുബന്ധിച്ചു അബു ദാബി ഹാദിയ സംഘടി പ്പിക്കുന്ന Zaad 1435 ഏക ദിന ശില്പ ശാലയുടെ ക്യാമ്പ് രജിസ്ട്രേഷന് തുടങ്ങി.  ഹാദിയ  അബൂദാബി സെക്രട്ടറി സി.മുഹമ്മദ്‌ ഹുദവിയിൽ നിന്നും പാലത്തിങ്ങൽ അബ്ദു റഹ്മാൻ ഹാജി  പ്രഥമ അപേക്ഷ സ്വീകരിച്ചു. ക്യാമ്പ് ഫെബ് 07 നു വെള്ളി അബു ദാബി ഇന്ത്യന് ഇസ്ലാമിക്‌ സെന്റെറില് നടക്കും. തഖ്‌വിയ, തസ്കിയ, തന്മിയ, തക്മില എന്നിങ്ങനെ നാലു സെഷനുകളായി വിഭജിക്കപ്പെട്ട പരിപാടിയിൽ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന തഖ്വിയ ഷെഷനിൽ പണ്ഡിത ധര്മം: ഒരു വിചാരപ്പെടലിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഉസ്താദ്‌ തയ്യിബ് ഫൈസി പുതു പ്പറമ്പ് ക്ലാസ്സെടുക്കുന്നു. മത കലാലയങ്ങളിൽ പഠിച്ച പണ്ഡിത സുഹുതുക്കളുടെ ഈ  ഒത്തു കൂടലിന് ശേഷം നടക്കുന്ന തസ്കിയ ഷെഷനിൽ തസവ്വുഫ്: ചരിത്രവും വികാസവും  എന്ന വിഷയത്തിൽ രകീബ് ഹുദവി പ്രഭാഷണം നടത്തുന്നു....മൂന്നാം സെഷൻ അഥവാ തന്മിയയിൽ, ഇസ്ലാമിക്‌ സമ്പദ് വ്യവസ്ഥ – ദൈനം ദിന ജീവിത പരിസരത്തിൽ എന്ന വിഷയത്തിൽ ഫൈസൽ നിയാസ് ഹുദവി ഖത്തർ വിഷയം അവതരിപ്പിക്കുന്നു.. ശേഷം ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ.  ബഹഉദ്ധീൻ നദുവി ഉത്ഘാടനം ചെയ്യുന്ന തക്മില അഥവാ സമാപന സെഷനിൽ ഇസ്ലാമിക്‌ ദാവത്ത് :ദാറുൽ ഹുദ നടന്ന വഴികൾ എന്ന വിഷയത്തിൽ ഡോ. സുബൈർ ഹുദവി ചേകനൂർ, സിംസർ ഉൽ ഹഖ് ഹുദവി തുടങ്ങിയവർ പ്രഭാഷണം നടത്തുന്നു. രാവിലെ തുടങ്ങുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ഫോം പൂരിപ്പിച്ചു hadia.adhabi@gmail.com എന്ന ഐ ഡിയിലേക്ക് അയക്കണമെന്ന് ഹാദിയ  ഭാരവാഹികൾ അറിയിച്ചു.
REGISTRATION FORM