Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യു.എ.ഇ നാഷണല്‍ സര്‍ഗലയം ഇന്ന് (വെള്ളി 21)

റാസല്‍ഖൈമ : എസ്.കെ.എസ്.എസ്.എഫ് UAE നാഷണല്‍ കമ്മിറ്റിയുടെ കലാസാഹിത്യ മത്സരം " സര്‍ഗലയം 2014"  റാസല്‍ഖൈമ സ്ക്കോളാര്‍ ഇന്ത്യന്‍ സ്കൂളില്‍ രാവിലെ 9 മണിക്ക് തുടക്കമാവും. യു.എ.ഇ ലെ 12 സോണുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 500 ല്‍ പരം കലാ പ്രതിഭകളാണ് മാറ്റുരുക്കുക. 5 വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ 25 ജഡ്ജ്മാര്‍ മൂല്യനിര്‍ണ്ണയം നടത്തും. 
ദുബൈ വളണ്ടിയര്‍ ടീം, അബുദാബി വളണ്ടിയര്‍ ടീം എന്നിവക്ക് കൂടാതെ മറ്റു സ്റ്റേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത 100 വളണ്ടിയര്‍മാര്‍ കര്‍മ്മ രംഗത്ത് പ്രവര്‍ത്തിക്കും. 3000 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാവുന്ന സീറ്റുകള്‍ ഉ ണ്ടാവും , കൂടാതെ സ്തീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെഷന്‍ ഉണ്ടാക്കും. എല്ലാ എമിറേറ്റ്സുകളില്‍ നിന്നും വാഹന സൗക്കര്യ വും ഏര്‍പെടുത്തിയിട്ടുണ്ട്.
വൈക്കീട്ട് 4 മണിക്ക് യു.എ.ഇ ലെ സുന്നി സെന്ററുകളുടെ ഭാരവാഹികള്‍ പങ്കെടുക്കുന്ന നേത്ര സംഗമം നടക്കും. വൈക്കീട്ട് 7 മണിക്ക് നടക്കുന്ന സമാപ്പന സമ്മേളനത്തില്‍ ദുബൈ സുന്നി സെന്റര്‍ പ്രസിഡ്ന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ദുഅക്ക് നേത്രത്വം നല്‍ക്കും. അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുത്ത് , പുത്തൂര്‍ രഹ്മാന്‍, യഹ് യ തളങ്കര, ശംസുദ്ദീന്‍ നെല്ലെറ എന്നിവര്‍  ആശംസകൾ അർപ്പിക്കും .
സഹദ് ഫൈസി (അബുദാബി സുന്നി സെന്റര്‍), ഷൗക്കത്ത് ഹുദവി ( ദുബൈ സുന്നി സെന്റര്‍), മെയ്തീന്‍ ഹാജി (അല്‍ ഐന്‍ സുന്നി സെന്റര്‍), അബ്ദുല്ലാ ചേലേരി (ഷാര്‍ജാ ദ അവ സെന്റര്‍), അലവി കുട്ടി ഫൈസി ( അജ്മാന്‍ സുന്നിസെന്റര്‍ ), ഹംസ ഹാജി മൂനിയൂര്‍ (ജം ഇയ്യത്തുല്‍ ബുഖാരി-റാസല്‍ ഖൈമ ), ഷൗക്കത്ത് മൗലവി (ദൈദ്) ബഷീര്‍ ബാഖവി (മദാം), ഉമ്മര്‍ ദാരിമി (കോര്‍ഫുഖാന്‍) , അബൂബക്കര്‍ കുന്നത്ത് (ഉമ്മുല്‍ ഖുവൈന്‍),ഷിയാസ് സുല്‍ത്താന്‍ ( ഗള്‍ഫ് സത്യധാര) , ഹബീബ് (മേനാജിങ് ഡയറക്ടര്‍ , സ്കോളേഴ്സ് സ്കൂള്‍) എന്നിവര്‍ പങ്കെടുക്കും. സയ്യിദ് ഷുഹൈബ് തങ്ങള്‍ സ്വാഗതവും ഷാക്കിര്‍ ഹുദവി നന്ദിയും പറയും